വയനാട്: മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച വയനാട് ജില്ലയില്‍ ദുരിതബാധിതരെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കി.ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും തുടര്‍ന്ന് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ എല്ലാവരും ഒന്നിച്ചുനിന്ന് പരിഹരിക്കണം.ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി ഇനി പങ്കെടുക്കും.