തിരുവനന്തപുരം :പൗരത്വ ഭേദഗതി ബില്ലിനെതിരെ സർക്കാരും പ്രതിപക്ഷനേതാവും ഒന്നിച്ചതിന്മേലുള്ള വിവാദം കോൺഗ്രസിനെ വിട്ടൊഴിയുന്നില്ല .വിഷയാധിഷ്ഠിതമായാണെങ്കിലും കേരളത്തിൽ ഉമ്മൻചാണ്ടിയും രമേശും സി പി എമ്മിന് കൈ കൊടുക്കുന്നു . മുല്ലപ്പള്ളി രാമചന്ദ്രൻ അത്തരം നീക്കങ്ങളെയും സി പി എമ്മുമായി ഉള്ള ഐക്യപ്പെടലിനെയും തുറന്നെതിർക്കുന്നു .മുഖ്യമന്ത്രി നാളെ വിളിച്ചു ചേർക്കുന്ന സർവ്വകക്ഷിയോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കും .മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിയോജിപ്പികൾ തന്നെയാണ് കാരണം എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു .
കോൺഗ്രസ് പാർട്ടിയുടെ യുവജന വിദ്യാർത്ഥി നേതാക്കൾക്കിടയിലും ഈ വിഷയത്തിൽ മുല്ലപ്പള്ളിയുടെ വാദങ്ങൾക്കാണ് മുൻഗണന.സി പി എമ്മിനെ രാഷ്ട്രീയമായി എതിർക്കുന്ന കോൺഗ്രസ് നേതാക്കൾക്കാണ് പ്രവർത്തകരിൽ സ്വീകാര്യതയുള്ളത്.
കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി വിളിക്കുന്ന സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കില്ല എങ്കിലും യോഗത്തിൽ കോൺഗ്രസ് പ്രതിനിധി പങ്കെടുക്കും എന്ന് മുല്ലപ്പള്ളി പറഞ്ഞു .