തിരുവനന്തപുരം:പ്രളയകാലം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് പിരിവുകാലമാണെന്ന് കെ പി സി സി പ്രസിഡന്റ് എംഎംഹസ്സന്‍.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്ത് ഗുണ്ടാപ്പിരിവാണ് നടക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയാണ് പണപ്പിരിവ് നടത്തുന്നത്.സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നത് കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ്.നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്.മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയശേഷം ഇതുവരെ മന്ത്രിസഭ ചേര്‍ന്നിട്ടില്ല.
ചാരക്കേസിലെ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഹസ്സന്‍ പറഞ്ഞു.