തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയമായ ‘പ്രതീക്ഷ’ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു.വൈകിട്ട് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയായ ചടങ്ങിലാണ് മുഖ്യമന്ത്രി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ കൈമാറിയത്.192 കുടുംബങ്ങള്‍ക്കാണ് ഫ്ളാറ്റ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്,കൊച്ചുതോപ്പ് എന്നീ മത്സ്യഗ്രാമങ്ങളിലെ ഭവനരഹിതരാണ് ഒന്നിച്ച് ഗൃഹപ്രവേശം നടത്തുന്നത്.മുട്ടത്തറയില്‍ ബിഎസ്എഫ് ക്യാമ്പിനുസമീപം 24 ബ്ളോക്കുകളിലായിട്ടാണ് 17.5 കോടി ചെലവില്‍ പാര്‍പ്പിടമൊരുക്കിയത്.
രണ്ട് ബെഡ്റൂമും ബാത്റൂമും സ്വീകരണമുറിയും അടുക്കളയും അടങ്ങിയ അപ്പാര്‍ട്മെന്റ്,പൂന്തോട്ടം,കമ്യൂണിറ്റി ഹാള്‍, അങ്കണവാടി,സബ്‌സിഡി വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന മാര്‍ക്കറ്റ്,പണിസാധനങ്ങള്‍ സൂക്ഷിക്കാനായി സ്റ്റോര്‍ ഹൗസ്.എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്ഫ്ളാറ്റുകള്‍. ഫ്‌ളാറ്റുകളുടെ സുരക്ഷിതത്വത്തിനായി വിമുക്തഭടനായ സെക്യൂരിറ്റി ഗാര്‍ഡിനെയും നിയോഗിക്കും.