ന്യൂഡല്‍ഹി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ ദില്ലിയിലായിരുന്നു അന്ത്യം.സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.
1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബില്‍ ജനിച്ച കുല്‍ദീപ് നയ്യാര്‍ ഒരു ഉര്‍ദു പത്രത്തിന്റെ ലേഖകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.തുടര്‍ന്ന് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്സ്മാനിലെത്തി.14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.’ബിയോണ്‍ഡ് ദി ലൈന്‍സ് ‘ഉള്‍പ്പെടെ 15 പുസ്തകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
1997 ല്‍ രാജ്യസഭാംഗമായിരുന്നു.നയതന്ത്ര വിദഗ്ധന്‍,മനുഷ്യാവകാശ പ്രവര്ത്തകന് എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടയ്ക്കപ്പെട്ടു.1990-ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി അദ്ദേഹം നിയമിക്കപ്പെട്ടു.