കോഴിക്കോട്:മുത്തലാഖ് ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ല.വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണം തൃപ്തികരണമാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ലോക്സഭാ സമ്മേളന ദിവസം സഭയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാഞ്ഞത് സംബന്ധിച്ചാണ് വിശദീകരണം തേടിയത്. വിശദീകരണ കുറിപ്പ് നല്‍കുകയും ഫോണില്‍ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു.വിശദീകരണം തൃപ്തികരമായതിനാല് തുടര്‍ നടപടികളില്ലെന്നും ഇതോടെ എല്ലാ വിവാദങ്ങളും അവസാനിപ്പിക്കേണ്ടതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.അതേസമയം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനപ്രതിനിധികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.