കോഴിക്കോട്:പ്രഖ്യാപനം വൈകിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെല്ലാം പുലികളാണെന്ന് എം കെ മുനീര്‍ എംഎല്‍എ.വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പി.ജയരാജന്റെ പകുതി ജീവന്‍ പോയെന്നും എം.കെ.മുനീര്‍ പറഞ്ഞു. യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ ഒരു ‘കൊലപാതകി’യെ ലോക് സഭയിലെത്തിക്കില്ലെന്നും യുഡിഎഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കവേ എംകെ.മുനീര്‍ കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതൃത്വം രഹസ്യ ചര്‍ച്ച നടത്തിയെന്ന വിവാദത്തിലും മുനീര്‍ പ്രതികരിച്ചു. സൗഹൃദത്തിന്റെ പേരില്‍ കൈ കൊടുക്കുന്നത് കീഴടങ്ങലല്ലെന്നും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ലീഗ് സന്ധി ചെയ്യില്ലെന്നും എം കെ മുനീര്‍ വ്യക്തമാക്കി.