തിരുവനന്തപുരം:കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച അനില്‍ അക്കര എംഎല്‍എയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് കെപിസിസി. ഇക്കാര്യത്തില്‍ അനില്‍ അക്കരെയോട് കെപിസിസി വിശദീകരണം തേടുമെന്നാണറിയുന്നത്. രമ്യാ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നതിനെതിരെ മുല്ലപ്പള്ളി രംഗത്തുവന്നിരുന്നു. പിരിവ് നടത്തി കാര്‍ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്ന് അനില്‍ അക്കര വിമര്‍ശിച്ചിരുന്നു.
കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ലെന്നും തൃശൂരില്‍ ഡിസിസി പ്രസിഡന്റ ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര പറഞ്ഞിരുന്നു. തൃശൂരില്‍ പുതിയ ഡിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ടിഎന്‍ പ്രതാപന് തന്നെ തുടരുമെന്ന് കെപിസിസി അറിയിച്ചു.