ഇടുക്കി:സംസ്ഥാനത്ത് മഴ കനത്ത് ജലനിരപ്പുയര്‍ന്നതോടെ ചെറു ഡാമുകള്‍ പലതും തുറന്നുവിട്ടിരിക്കുകയാണ്.ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ഏഴ് അടി ഉയര്‍ന്നു.ഇപ്പോള്‍ 123.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ്വര്ക്സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് വിട്ടിരിക്കുകയാണ്. അതിവേഗം ജലനിരപ്പുയര്ന്നുകൊണ്ടിരിക്കുന്ന ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നു കെഎസ് ഇബി ചെയര്മാന് അറിയിച്ചു.എറണാകുളം ജില്ലയിലെ ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്.ഭൂതത്താന്‍കെട്ട് ഡാം ഇപ്പോള്‍ 30.6 മീ. ഉയര്‍ന്നു.15 ഷട്ടറുകളും പൂര്‍ണ്ണമായും തുറന്നു. ഇടമലയാര്‍ ഡാംറെ 143.62 മീ ആയി ഉയര്‍ന്നു.ആകെ സംഭരണ ശേഷി 169 മീ ആണ്.