കോഴിക്കോട്:മുസ്ലീംലീഗും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും.രണ്ടുപേരും സിറ്റിംഗ് എംപിമാരാണ്.മൂന്നാം സീറ്റിനു പകരമായി രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
പൊന്നാനി എം പിയായ ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മത്സരിപ്പിക്കണമെന്ന് പ്രദേശിക നേതൃത്വം ആലോചിച്ചിരുന്നു. മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കുവാനുമായിരുന്നു നീക്കം.എന്നാല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുള്ള പികെ കുഞ്ഞാലിക്കുട്ടിയെ സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉണ്ടായതിനെത്തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം തന്നെ നല്‍കിയത്.