കോഴിക്കോട്:മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു.ജിദ്ദയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ആദ്യം ഇറങ്ങിയത്.ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാന സര്‍വീസ് കൊണ്ട് വലിയ പ്രയോജനമുണ്ടാവും.ഇനി മുതല്‍
ഹജ്ജ് വിമാനങ്ങളും കരിപ്പൂരില്‍ നിന്നും പുറപ്പെടും.
വൈകാതെ തന്നെ എയര്‍ ഇന്ത്യയും എമിറേറ്റ്‌സും കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങും. വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത് വിമാനത്താവളവുമായി ബന്ധപ്പെട്ട് തൊഴിലെടുത്തിരുന്നവര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ കരിപ്പൂരില്‍ നടപ്പാക്കുന്നത്.