ന്യൂഡല്‍ഹി: മെര്‍സല്‍ എന്ന വിജയ് ചിത്രം തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കെ ബിജെപി നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതി ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
സിനിമാക്കാര് ശ്രദ്ധിക്കുക എന്നു തുടങ്ങുന്ന കുറിപ്പില്‍ ആചാരാനുഷ്ടാനങ്ങളെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് പുറത്തിറങ്ങിയ ശിവാജി ഗണേശന് ചിത്രം ‘പരാശക്തി’ ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ എന്നാണ് പറയുന്നത്.
[toggle state=”open” ]
Notice to film makers: Law is coming, you can only make documentaries praising government’s policies.
— P. Chidambaram (@PChidambaram_IN) October 21, 2017
[/toggle]
സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന് അധികം വൈകാതെ നിയമം വരുമെന്നും ചിദംബരം പരിഹസിക്കുന്നു. 1952ല്‍ കരുണാനിധിയുടെ തിരക്കഥയില്‍ വന്ന പരാശക്തി നിരോധിക്കണമെന്ന ആവശ്യവുമായി അന്ന് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.