ഷില്ലോങ്:മേഘാലയയിലെ ഖനിക്കുള്ളില്‍ പതിനാറു ദിവസമായി കുടുങ്ങിക്കിടക്കുന്ന 17 തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍.ഖനിയിലെ വെള്ളം വറ്റിക്കാനായി ശേഷിയേറിയ പമ്പുകളുമായി കിര്‍ലോസ്‌കര്‍ കമ്പനിയുടെ സംഘമെത്തി.വ്യോമസേന,കോള്‍ ഇന്ത്യ സംഘങ്ങള്‍ ഇന്നെത്തും.കിര്‍ലോസ്‌കര്‍ കമ്പനി ഉന്നതരുമായി താന്‍ സംസാരിച്ചെന്നും കേരളത്തിലെ പ്രളയത്തിനുപയോഗിച്ച പമ്പുകള്‍ ഖനിയില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതായും ശശി തരൂര്‍ എംപി.ട്വിറ്ററിലൂടെ അറിയിച്ചു.
രക്ഷാദൗത്യത്തില്‍ മേഘാലയ സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥ കാണിച്ചുവെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ പമ്പിങ് നിര്‍ത്തി വച്ചിരുന്നു. പമ്പ് എത്താഞ്ഞതും ക്രൈയ്ന്‍ ഓപ്പറേറ്റര്‍ ക്രിസ്തു മസ് ആഘോഷത്തിന് ലീവ് എടുത്തതും വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.അപ്രതീക്ഷിതമായുണ്ടായ മഴയില്‍ നദി കരകവിഞ്ഞാണ് ഖനിയില്‍ വെള്ളം നിറഞ്ഞതും തൊഴിലാളികള്‍ ഉ്ള്ളില്‍ കുടുങ്ങിയതും.
അതേസമയം ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.ഇത് ഖനിയില്‍ കുടുങ്ങിയവര്‍ മരിച്ചതായി സംശയമുണ്ടാക്കി.എന്നാല്‍ ഖനിക്കുള്ളില്‍ കെട്ടിക്കിടന്ന വെള്ളം ദുഷിച്ചതുകൊണ്ടാവാം ദുര്‍ഗന്ധമുണ്ടായതെന്നാണ് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചത്.