ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ചെന്നൈയിലെത്തും. തമിഴ് പ്രദേശിക പത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ഉത്ഘാടനത്തിനെത്തുന്ന അദ്ദേഹം ഡി.എം.കെ പ്രസിഡന്റ് കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തും.

ബിജെപി ദേശീയ ജനല്‍ സെക്രട്ടറി പി. മുരളീധര റാവുവാണ് കരുണാനിധിയുമായുള്ള മോഡിയുടെ കൂടിക്കാഴ്ച സ്ഥിരീകരിച്ചത്. ശ്വാസക്വാശ അലര്‍ജിയെ തുടര്‍ന്ന് 2016 മുതല്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രികൂടിയായ കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ വച്ചാകും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച.

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടി.വി.സോമനാഥന്റെ മകളുടെ വിവാഹത്തിലും മോഡി പങ്കെടുക്കുന്നുണ്ട്. ചെന്നൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുമായും ഉപമഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വമായും ചര്‍ച്ച നടത്തും.