കാസര്‍ഗോഡ്:നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇവരുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് പി.കരുണാകരന്‍ എംപി രംഗത്തെത്തിയിരിക്കുകയാണ്.പ്രളയക്കെടുതിയിലായ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിക്കാനായി കൂടിക്കാഴ്ചയ്ക്ക് പലതവണ അവസരം ചോദിച്ച എംപിമാരെ അവഗണിച്ചാണ് മോദി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയത്.എ.കെ.ആന്റണി അടക്കമുള്ള നേതാക്കള്‍ പത്ത് ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് മോദി മോഹന്‍ ലാലിനെ കണ്ടതെന്നും പി.കരുണാകരന്‍ എംപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പി.കരുണാകരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു.പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിന് ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്.കഴിഞ്ഞ മാസം 30,31 തീയ്യതികളില്‍ കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടിരുന്നു.
മൂന്നിനു ശേഷം നല്‍കാമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ അതും മാറ്റി.കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എംപിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുക വഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.