തിരുവനന്തപുരം:അമ്മയിലെ വിവാദങ്ങള്‍ സംഘടനയുടെ ആഭ്യന്തരപ്രശ്നമാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി എ.കെ.ബാലന്.നടന് മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഏകപക്ഷീയമായ തീരുമാനങ്ങള്‍ അമ്മയില്‍ ഉണ്ടാകില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ ഉറപ്പുനല്‍കിയതായും മന്ത്രി പറഞ്ഞു.
ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുത്ത വിഷയവുമായി ബന്ധപ്പെട്ട് നടിമാരുടെ രാജിയും മറ്റും പൊതുസമൂഹത്തില്‍ ‘അമ്മ’യ്ക്കും മോഹന്‍ലാലിനുമെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.കാര്യങ്ങള്‍ വിശദീകരിക്കാന്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനവും വിമര്‍ശിക്കപ്പെട്ടു.വനിതാക്കൂട്ടായ്മയുമായി നടത്താനിരിക്കുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായാണ് മോഹന്‍ലാല്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം
നാളെ വിദേശത്ത് പോവുന്ന മോഹന്‍ലാല്‍ മടങ്ങി വന്ന ശേഷം ഡബ്ളിയു സിസി അംഗങ്ങളുടെ യോഗം വിളിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്കുന്നു.