തിരുവനന്തപുരം: സെക്രട്ടറിയേറ്റിനെ മുന്നിൽ നടക്കുന്ന യാക്കോബായ സഭയുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിലിവേഴ്സ് ഈസ്റ്റേൺ സഭ നിരണം അതിഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ. മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ എത്തി. യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അഭിപ്രായ സമന്വയത്തിലൂടെ അതിവേഗം പരിഹരിക്കണമെന്ന് എപ്പിസ്ക്കോപ്പാ ആവശ്യപ്പെട്ടു.
നിരണം ഭദ്രാസന സെക്രട്ടറി ഫാ. റെജി കെ തമ്പാൻ, ഫാ. അജു പി ജോൺ ഭദ്രാസന പി ആർ ഒ :സിബി സാം തോട്ടത്തിൽ, ഫാ. മർക്കോസ് കെ.പി ഫാ.തോമസ് സക്കറിയ എന്നിവർ തിരുമേനിക്കൊപ്പം സമരപ്പന്തലിലെത്തി.
യാക്കോബായ സഭയുടെ തിരുമേനിമാരായ തോമസ് മാർ അലക്സാന്ത്ര്യയോസ് സക്കറിയാസ് മാർ പീലക്സിനോസ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു.
.