തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ട് എന്ന പി ജെ ജോസഫിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം യു ഡി എഫിൽ ഉണ്ടാക്കിയ പ്രശ്നം ഒട്ടും ചെറുതല്ല.ഒരു രാജ്യസഭാ സീറ്റു കൊടുത്ത നിലയ്ക്ക് ഇനി നിലവിലുള്ളതിൽ കൂടുതലായി ഒരു ലോക് സഭാ സീറ്റ് എന്തായാലും കൊടുക്കാൻ സാധ്യതയില്ല.പി ജെ ജോസഫിനെ ഒതുക്കാനുള്ള കെ എം മാണിയുടെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.കോട്ടയം സീറ്റിൽ ജോസ് കെ മാണിയുടെ ഭാര്യ നിഷയെ മത്സരിപ്പിക്കാനാണ് കെ എം മാണിക്ക് താല്പര്യം എന്ന് അവ്യൂഹങ്ങളുണ്ട്.എന്നാൽ നിഷ ജോസ് അത്തരം വാർത്തകൾ തള്ളി.പി ജെ ജോസഫിന് കോട്ടയമല്ല ഇടുക്കിയാണ് നോട്ടം,ഇവിടെയാണ് കോൺഗ്രസ്സ് വെട്ടിലാകുന്നത്.കോട്ടയം,ഇടുക്കി സീറ്റുകൾ വച്ചുമാറിയാൽ കോൺഗ്രസ്സ് കോട്ടയം സീറ്റിൽ ആരെ മത്സരിപ്പിക്കും? ഉറപ്പായും വിജയിക്കുന്ന ഒരു സ്ഥാനാർത്ഥി കോൺഗ്രസ്സിനുണ്ട്,അത് മറ്റാരുമല്ല മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ്. ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ കാര്യമായ റോളില്ലാത്ത ഉമ്മൻചാണ്ടി എന്തു കൊണ്ട് ഇക്കാര്യത്തിൽ നിസംഗത കാണിക്കുന്നു എന്നതറിയില്ല. ഒന്നുകൂടി എല്ലാവരും നിർബന്ധിക്കണം എന്നാണോ ആ മനസ്സിൽ അതോ സംസ്ഥാനത്ത് ശരിയായ അവസരത്തിൽ സജീവമായി വീണ്ടും ഒരുവട്ടം കൂടി മുഖ്യമന്ത്രി ആകുക എന്നതാണോ ഉമ്മൻചാണ്ടിയുടെ മനസ്സിലിരുപ്പ് ?
നിർണായകമായ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഉചിതമായ തീരുമാനം കോൺഗ്രസ്സ് നേതൃത്വം കൈക്കൊണ്ടാൽ രണ്ടു സീറ്റ് അനായാസമായി മുന്നണിക്ക് നേടാം. പി ജെ ജോസഫ് ഇടുക്കിയിലും ഉമ്മൻചാണ്ടി കോട്ടയത്തും നിഷ്പ്രയാസം ജയിച്ചു കയറും. ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സമീപ മണ്ഢലങ്ങളിലും കോൺഗ്രസ്സിന് നേട്ടമാകും.
എന്തായാലും പ്രശ്നപരിഹാരത്തിനായി നാളെ കേരളാ കോൺഗ്രസ്സ് നേതൃത്വവുമായി ചർച്ച നടത്തുമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചിട്ടുണ്ട്.