ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കേരളഘടകത്തിന്റെ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ .നീലകണ്ഠനെ പുറത്താക്കി. ദേശീയ നേതൃത്വവുമായി ആലോചിക്കാതെ സംസ്ഥാനത്ത് 13 മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനാണ് നീലകണ്ഠനെ പുറത്താക്കിയത്. പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പദവികളില്‍ നിന്നും നീലകണ്ഠനെ ഒഴിവാക്കിയതായി ആം ആദ്മി നേതാവ് സോമനാഥ് ഭാരതി പറഞ്ഞു.ആം ആദ്മിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന് നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.

അതേ സമയം പാര്‍ട്ടി നടപടി അംഗീകരിക്കുന്നതായി സി ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു.എന്‍ഡിഎയെ തോല്‍പ്പിക്കണമെതന്നതാണ് നിലപാട്.കേരളത്തിലെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കു മാത്രം പിന്‍തുണ നല്‍കാനാവില്ല.കേന്ദ്ര നേതൃത്വം നേരത്തേ എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ അത് അംഗീകരിച്ചേനെയെന്നും പാര്‍ട്ടി ആശയങ്ങള്‍ പിന്‍തുടരുമെന്നും സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.