കൊച്ചി:യുഡിഎഫ് നേതാക്കള്‍ നാളെ ശബരിമലയിലെത്തുമെന്ന് പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നിരോധനാജ്ഞ ലംഘിച്ച് മലകയറാനാണ് തീരുമാനം. കൊച്ചിയില്‍ യുഡിഎഫ് നേതൃയോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല .രമേശ് ചെന്നിത്തലയ്‌ക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി,യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍,നേതാക്കളായ എം.കെ. മുനീര്‍,പി.ജെ.ജോസഫ്,ജോണി നെല്ലൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍,സി.പി.ജോണ്‍, ജി.ദേവരാജന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം.മാണി,ബെന്നി ബഹനാന്‍,പി.പി.തങ്കച്ചന്‍,ജോണി നെല്ലൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍,ഷിബു ബേബി ജോണ്‍,പി.ജെ. ജോസഫ്, അനൂപ് ജേക്കബ്,എം.കെ. മുനീര്‍,വി.കെ. ഇബ്രാഹിംകുഞ്ഞ്,ജി. ദേവരാജന്‍,സി.പി. ജോണ്‍ എന്നിവര്‍ യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തു.
ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്തവരെ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സംഭവം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.