തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ആചാരങ്ങൾ പാലിക്കണമെന്ന് കാണിച്ചു ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകും .ഇനിയുമൊരേറ്റുമുട്ടൽ വിശ്വാസ സമൂഹത്തോട് നടത്താൻ സംസ്ഥാന സർക്കാരിന് താല്പര്യമില്ല .ലോക്സഭാ ഇലക്ഷനിൽ കിട്ടിയ കനത്ത തോൽവി സി പി എമ്മിന്റെ കണ്ണ് തുറപ്പിച്ചു എന്ന് വേണം കരുതാൻ .
നേരത്തെ യുവതീപ്രവേശന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോൾ മിക്ക മുൻ നിര രാഷ്ട്രീയ കക്ഷികളും വിധിയെ സ്വാഗതം ചെയ്യനുണ്ടായിരുന്നു .എന്നാൽ മുഖ്യ മന്ത്രി പിണറായി വിജയൻ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതി എല്ലാറ്റിനെയും തകിടം മറിച്ചു.ദൈവ വിശ്വാസമില്ലാത്ത ഒരു കമ്മ്യൂണിസ്റ് മുഖ്യമന്ത്രി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും എന്നാവർത്തിച്ചു പറഞ്ഞത് വിഷയത്തെ ആളിക്കത്തിച്ചു .വിശ്വാസ സമൂഹം സർക്കാർ തീരുമാനത്തെ എതിർത്തു .ആദ്യം യുവതീ പ്രവേശത്തെ അനുകൂലിച്ച ആർ എസ് എസ് പെട്ടന്ന് മലക്കം മറിഞ്ഞു .കർമ്മസമിതി എന്ന പേരിൽ അവർ വിശ്വാസികൾക്കൊപ്പം നിന്നു.തുടർന്ന് മുഖ്യമന്ത്രി നവോത്‌ഥാനം പറഞ്ഞു നോക്കിയെങ്കിലും അത്തരം നീക്കങ്ങൾ ദയനീയമായി തകർന്നു . ഇനിയിപ്പോൾ നിലപാട് മാറ്റമല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയിൽ എത്തിയ സി പി എം ജാള്യത മറയ്ക്കാൻ കാര്യങ്ങൾ കടകംപള്ളിയെ കൊണ്ട് വിശദീകരിക്കുകയാണ് , മുഖ്യമന്ത്രിയാകട്ടെ മൗനത്തിലും .