തിരുവനന്തപുരം:യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് ഭക്തരോടുള്ള കൊലച്ചതിയെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.ശബരിമല തകര്‍ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി എന്തു ഹീനമായ മാര്‍ഗവും സിപിഎം സര്‍ക്കാര്‍ സ്വീകരിക്കും.എന്നാല്‍ ഈ നടപടിയില്‍ അമര്‍ഷം പൂണ്ട ഭക്തര്‍ ജനാധിപത്യരീതിയില്‍ പ്രതികരിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തി.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് എംടി രമേശ്.മുഖ്യമന്ത്രി കോടിക്കണക്കിന് അയ്യപ്പ ഭക്തരെ വഞ്ചിച്ചിരിക്കുകയാണെന്നും എംടി രമേശ് പറഞ്ഞു.യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇന്നും നാളെയുമായി കേരളം മുഴുവനും വലിയ പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും എംടി രമേശ് പറഞ്ഞു