ഡൽഹി: യുവരാജിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന്. യുവിയുടെ സഹോദര ഭാര്യ അകന്‍ക്ഷ ശര്‍മ്മയാണ് കേസ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം. മോഡലും ബിഗ്ബോസ് 10 മത്സരാര്‍ത്ഥിയുമായ അകൻക്ഷ ഇതുവരെ ഇതുമായി ബദ്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.
യുവരാജിന്റെ സഹോദരന് സോറാവീര് സിംഗ്, അമ്മ ഷബ്നം സിംഗ്, യുവരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. അതേ സമയം യുവരാജിന്റെ മാതാവ് ചില ആഭാരണങ്ങളും, സാധനങ്ങളും അകന്‍ക്ഷ തിരിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്. യുവരാജ് എങ്ങനെ അകന്‍ക്ഷയുടെ പരാതിയില്‍ എത്തി എന്ന ചോദ്യത്തിന് അകന്‍ക്ഷയുടെ വക്കീലിന്റെ മറുപടി ഇതായിരുന്നു.
ഗാര്‍ഹിക പീഡനം എന്നത് ശാരീരികമായ പീഡനമാണെന്ന് അര്‍ത്ഥമില്ല. അത് മാനസികമായതോ, സാമ്പത്തികമായതോ ആയ ചൂഷണമാകാം. അതിനാല്‍ യുവരാജിനും ഇതില്‍ പങ്കുണ്ട്. സോറാവീറും, ഷബ്നവും നടത്തിയ പീഡനങ്ങളില്‍ മൗന പങ്കാളിയാണ് യുവരാജ് എന്ന് അകന്‍ക്ഷയുടെ വക്കീല്‍ ആരോപിക്കുന്നു.
കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ താല്പ്പര്യമില്ലായിരുന്ന അകന്‍ക്ഷയെ അതിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ യുവരാജും മാതാവും ശ്രമിച്ചെന്നും പരാതിയിലുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട സ്പോട്ടി ബോയ് എന്ന സൈറ്റിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.