തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പോലീസിന്റെ എഫ്ഐആര്‍.എസ്എഫ്ഐ യൂണിറ്റ് കമ്മറ്റിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അഖില്‍ അനുസരിക്കാതിരുന്നതിന്റെ വിദ്വേഷമാണ് ആക്രമിക്കാന്‍ കാരണമെന്നും എഫ്ഐആറില്‍ പറയുന്നു.
അതേസമയം കേസുമായി മുന്നോട്ടു പോകുമെന്ന് സിപിഎമ്മുകാരനായ അഖിലിന്റെ അച്ഛന് പറഞ്ഞു. സിപിഎമ്മുകാര്‍ അനുനയശ്രമങ്ങളുമായി എത്തിയെന്നും എന്നാല്‍ ഒരു കാരണവശാലും കേസില്‍ നിന്നും പിന്മാറില്ലെന്നും അഖിലിന്റെ അച്ഛന് പറഞ്ഞു.കേസിലെ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.ഇന്നലെ രാത്രി പ്രതികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.