ഡല്‍ഹി:ലോക്സഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പശ്ചിമബംഗാളില്‍ പരക്കെ ആക്രമണം നടക്കുകയാണ്. റായ് ഗഞ്ച് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. ഇസ്ലാംപൂരിലെ ഒരു ബൂത്തില്‍ കയറുന്നതിനിടെയാണ് അക്രമണമുണ്ടായത്.അവിടെ ക്രമക്കേട് നടന്നിരുന്നുവെന്നും അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും മുഹമ്മദ് സലിം ആരോപിച്ചു. ഡാര്‍ജിലിംഗില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.റായിഗഞ്ചില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചടക്കുന്നതായി ബിജെപി ആരോപിച്ചു.
ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളില്‍ ഉണ്ടായത്. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഭേദപ്പെട്ട നിലയിലാണ് പോളിങ്.