ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി.13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.8 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.
കര്‍ണാടകയും തമിഴ്‌നാടും ഇന്ന് വിധിയെഴുതും.കൂടാതെ മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ്, അസം,ബീഹാര്‍,ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കശ്മീര്‍,മണിപ്പൂര്‍,പുതുച്ചേരി എന്നിവിടങ്ങളിലാണ് വോടെട്ടുപ്പ്.
മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ,നിഖില്‍ കുമാരസ്വാമി,സുമലത,സദാനന്ദ ഗൗഡ, വീരപ്പമൊയ്‌ലി, ഹേമമാലിനി,അന്‍പുമണി രാംദോസ്,ഡാനിഷ് അലി,പ്രകാശ്‌രാജ്, ഫാറൂഖ് അബ്ദുള്ള,സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍,കനിമൊഴി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതുച്ചേരിയിലും മറ്റ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23 ലേക്ക് മാറ്റിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക.