കൊച്ചി:എറണാകുളം, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ മല്‍സരിക്കാനായി സരിത എസ് നായര്‍ നല്കിയ പത്രികകള്‍ തള്ളി.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല.അതുകൊണ്ടാണ് പത്രിക തള്ളിയത്.മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യയാവും.
അതേസമയം തന്റെ പത്രിക തള്ളിയതിനു പിന്നില്‍ രാഷ്ട്രീയക്കളി നടന്നെന്നാണ് സരിത ദൃശ്യമാധ്യമത്തോട് പ്രതികരിച്ചത്. പത്രിക തള്ളിയതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സരിത പറഞ്ഞു.ഇന്ന് തന്നെ റിട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും.പത്രിക തള്ളിയതിനാല്‍ തനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ അവസരം ഒരുങ്ങിയെന്നും സരിത പറഞ്ഞു.
എറണാകുളത്ത് ഹൈബി ഈഡനെതിരായും വയനാട്ടില്‍ രാഹുല്ഗാന്ധിക്കെതിരായും മല്‍സരിക്കുമെന്നാണ് സരിത പറഞ്ഞിരുന്നത്.കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മല്‍സരിക്കുന്നത്.നേതാക്കള്‍ക്കെതിരെ നടപടിശയടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പലതവണ കത്തുകളും മെയിലുകളും അയച്ചെങ്കിലും ഒരു തവണ പോലും മറുപടി ലഭിച്ചില്ലെന്നും സരിത പറഞ്ഞിരുന്നു.