കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി. ഒരു വനിതാ സ്ഥാനാര്‍ത്ഥിയ്ക്കെതിരെ
അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.എ വിജയരാഘവന് എതിരെ സിപിഎം നടപടി എടുക്കുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
പൊന്നാനി ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവന് രമ്യ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് മോശം ഭാഷയില്‍ പരാമര്‍ശിച്ചത്. സ്ഥാനാര്‍ത്ഥിയായ രമ്യയുടെ പേരു പറയാതെയായായിരുന്നു പരാമര്‍ശം.