
തിരുവനന്തപുരത്ത് നടന്ന ഇരുപത്തിനാലാമത് ചലച്ചിത്രമേളയ്ക്ക് സമാപനമായി. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റിന്റെ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടിന്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം അവര്‍ മദേഴ്‌സ് സംവിധായകന്‍ സീസര്‍ ഡയസിനാണ്. ജോ ഒഡ്രാഗി സംവിധാനം ചെയ്ത ദേ സേ നതിംഗ് സ്‌റ്റെയ്‌സ് ദ സെയ്ം എന്ന ജാപ്പനീസ് ചിത്രത്തിനാണ് സുവര്‍ണചകോരം. മത്സര വിഭാഗത്തിലെ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിനാണ്. രണ്ട് ലക്ഷം രൂപടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേത ജൂറി പരാമാര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി നേടി. മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഫ്രഞ്ച് ചിത്രം ‘കമീലെ’യ്ക്കാണ്. ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ മികച്ച മലയാള ചിത്രത്തിനുള്ള ഫ്രിപ്രസ്‌കി പുരസ്‌കാരം സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി എന്ന ചിത്രത്തിനാണ്. മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഹിന്ദി ചിത്രം ആനി മാനിക്കാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് പുരസ്‌കാരം ഡോ. ബിജുവിന്റെ വെയില്‍മരങ്ങളും നേടി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളാനസിന് മുഖ്യമന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ മറ്റു കലാപരിപാടികളും വേദിയില്‍ അരങ്ങേറുകയുണ്ടായി.
