തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേള നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.എത്ര ചെലവു ചുരുക്കിയാലും മേളയ്ക്ക് സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു.മൊത്തം 3 കോടി രൂപ മേളയ്ക്കായി വേണ്ടിവരും.ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍ മാത്രമേ അക്കാദമിക്ക് സാധിക്കൂവെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയെങ്കിലും വേണ്ടി വരുമെന്നും മന്ത്രി പറയുന്നു.തുക ലഭിച്ചില്ലെങ്കില്‍ ചലച്ചിത്ര മേള നടത്താന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ബാലന് അറിയിച്ചു.
സര്‍ക്കാര്‍ ചെലവു വഹിക്കില്ലെങ്കിലും ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.മേളയ്ക്കായി അക്കാദമിയും സാംസ്ക്കാരിക വകുപ്പും ചേര്‍ന്ന് പണം കണ്ടെത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.