ബിഷ്‌ക്കെക്ക്:രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം.
ഉച്ചകോടിക്കിടെ ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ അത്താഴ വിരുന്നില്‍ ഇമ്രാനും മോദിയും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചില്ല.
അതേസമയം പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നാണ് മോദി ചൈനീസ് പ്രസിഡന്‍ ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞത്. കഴിഞ്ഞദിവസം അനന്ത്‌നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായും മോദി പറഞ്ഞു.