പത്തനംതിട്ട:ശബരിമല വിഷയത്തില്‍ അറസ്റ്റിനു പിന്നാലെ രാഹുല്‍ ഈശ്വറിന് തിരിച്ചടിയായി തന്ത്രികുടുംബത്തിന്റെ നിലപാട്.വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്ച്ചാവകാശവുമില്ലെന്ന് തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്.രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്.സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം.അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും.
പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വിചാരിക്കുന്നു.സര്‍ക്കാരുമായോ ദേവസ്വംബോര്‍ഡുമായോ യാതൊരു വിയോജിപ്പുമില്ല.ഭക്തജനങ്ങളുടെ ഐശ്വര്യമാണ് തങ്ങളുടെ ലക്ഷ്യം.സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.