കൊട്ടാരക്കര:ശബരിമല വിഷയത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
യുവതീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ കൊട്ടാരക്കര സബ് ജയിലിലാണ് ഇപ്പോഴുള്ളത്.രാഹുല്‍ ജയിലില്‍ നിരാഹാരമനുഷ്ഠിക്കുകയാണെന്നും അതിനാല്‍ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബന്ധുക്കള്‍ കോടതിയെ അറിയിച്ചിരുന്നു.
നിയമ വിരുദ്ധമായി സംഘടിക്കുക,ലഹളയില്‍ ഏര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക,ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിന്റെ അറസ്റ്റ്.