മലപ്പുറം:വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് മുസ്ളലീം ലീഗ്.രാഹുലിന്റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായി പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ആണ്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ നേരത്തേ മുതല്‍ മുസ്ലീം ലീഗ് സ്വാഗതം ചെയ്തതാണെന്നും തങ്ങള്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാഹുല്‍ വയനാട് മത്സരിക്കുന്നതിനെതിരെ കേന്ദ്രത്തില്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പറഞ്ഞതിനോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. മുസ്ലീം ലീഗ് വേറെ കക്ഷിയാണെന്നും അത്തരം വിഷയങ്ങളില്‍ പ്രതികരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.