മോഹാന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്.് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ്് റിലീസിന് മുന്‍പ് വിറ്റത്. ഏഴുകോടി രൂപ നല്‍കി മലയാളത്തിലെ പ്രമുഖ വിനോദ ചാനലാണ് സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഇതോടൊപ്പം മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ കൂടി ചിത്രത്തിന് സ്വന്തമാണ്. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് മ്യൂസിക് അവകാശവും ഹിന്ദി ഡബ്ബിംഗ് അവകാശവും വിറ്റ ചിത്രമെന്ന റെക്കോര്‍ഡുകളും വില്ലന് സ്വന്തം.
ജംഗ്ലീ മ്യൂസിക് 50 ലക്ഷം രൂപ നല്‍കിയാണ് മ്യൂസിക് അവകാശം വാങ്ങിയത്. ഹിന്ദി ഡബ്ബിംഗ് അവകാശം ഒരുകോടിരൂപയ്ക്കാണ് വിറ്റത്.
ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക.ഉടന്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക മോട്ട്വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, എന്നിവര്‍ക്കൊപ്പം ചെമ്പന്‍ വിനോദ്, സിദ്ദിഖ്, അജുവര്‍ഗീസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.