ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യരുടെ പുതിയ ഹര്‍ജി. കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണെന്നുംപിണറായി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെയും ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്വപ്പെടുന്നു.

ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പിണറായിക്കുപുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി സിംഗിള്‍ബെഞ്ച് ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം സി.ബി.ഐ. കോടതി കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ പുനഃപരിശോധന ഹര്‍ജിലായിരുന്നു ഹൈക്കോടതി മൂന്നു പേരെ കുറ്റവിമുക്തരാക്കിയത്.