കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിബിഐ അപ്പീല്‍ നല്കിയില്ലെങ്കിലും ലാവ്ലിന് കേസില്‍ പിണറായി വിജയന് രക്ഷപ്പെടില്ല. പ്രതികളായ ഉദ്യോഗസ്ഥര്‍ നല്കിയ രണ്ടു റിട്ടുകള്‍ സുപ്രീംകോടതിയിലുണ്ട്. സിപിഎമ്മും ബിജെപിയും ചേര്‍ന്നു ശ്രമിച്ചാലും ലാവ്ലിന് കേസ് തേച്ചുമാച്ചുകളയാന്‍ കഴിയില്ല. ലാവ്ലിന് കേസില്‍ ഹൈക്കോടതി സിബിഐക്കെതിരെ രൂക്ഷവിമര്നമാണുയര്ത്തിയത്. എന്നിട്ടും അപ്പീല്‍ നല്‍കേണ്ടെന്ന തീരുമാനത്തിലൂടെ രാഷ്ട്രീയ ഗൂഢാലോചന പുറത്തായിരിക്കുകയാണ്. സിബിഐയെ നരേന്ദ്ര മോദി രാഷ്ട്രീയ ആവശ്യത്തിനു ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.