തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സ്മരണാര്‍ത്ഥം തലസ്ഥാനത്ത് അത്യാധുനിക തീയറ്റര്‍ ഒരുങ്ങി.തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ‘ലെനിന്‍ സിനിമാസ്’ എന്ന പേരിട്ടിരിക്കുന്ന തീയറ്ററില്‍ വെള്ളിയാഴ്ച മുതല്‍ ദിവസേനയുള്ള സിനിമാ പ്രദര്‍ശനം തുടങ്ങും.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ‘ലെനിന്‍ സിനിമാസ്’ ഉദ്ഘാടനം ചെയ്തു.റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും എത്തുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് കെഎഫ്ഡിസി തിയേറ്റര്‍ പണിതത്. 4കെ ത്രീഡി ദൃശ്യമികവ്, ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസം,സില്‍വര്‍ സ്‌ക്രീന്‍ എന്നീ സൗകര്യങ്ങളുള്ള തീയറ്ററില്‍ 150 സീറ്റുകളാണുള്ളത്.
സോഫാ സീറ്റുകള്‍ക്ക് 170 രൂപയും സാധാരണ സീറ്റുകള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്.ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.