ന്യൂഡല്‍ഹി:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് നാലാം പ്രതി ഫാദര്‍ ജെയിസ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.വൈദികര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയശേഷം സ്ഥിരം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ജസ്ററിസ് എ.കെ.സിക്രി അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.
സുപ്രീം കോടതി നിര്‍ദേശിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന് സമര്‍പ്പിച്ചിരുന്നു.പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.