ന്യൂഡല്‍ഹി:ലോക വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ മേരി കോം.48 കി ഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെയാണ് മുപ്പത്തഞ്ചുകാരിയായ മേരി കോം കീഴടക്കിയത്.ഇത് ആറാം തവണയാണ് മേരി കോം ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്. മുമ്പ് 2002,2005, 2006, 2008, 2010 വര്‍ഷങ്ങളിലും മേരി കോം കിരീടം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാവാകുന്ന താരമെന്ന റെക്കാഡും മേരികോമിന് സ്വന്തമായി.
വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗ്മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലിലെത്തിയത്.2010 ലെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് മേരി കോം അവസാനമായി സ്വര്‍ണ്ണ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം കൂടിയാണ് മേരികോം.