മുന്‍ ലോക സുന്ദരികളായ ഐശ്വര്യ റായിയുടെയുംം പ്രിയങ്ക ചോപ്രയുടെയും വഴി പിന്തുടര്ന്ന് 2017ലെ ലോക സുന്ദരി പട്ടം സ്വന്തമാക്കിയ മാനുഷി ഛില്ലറും ഇന്ത്യന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുന്നെന്ന് സൂചനകള്‍.
മാനുഷി കോളിവുഡിലേക്കെത്തുന്നെന്ന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. സംവിധായകന് ശങ്കറാണ് മാനുഷിയെ സിനിമയിലേക്ക് എത്തിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
മാനുഷിക് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില് അറിയിക്കാനാണ് ശങ്കര്‍ പറഞ്ഞത്. ശങ്കറിന്റെ നിര്‍മാണ കമ്പനി ഇത് സംബന്ധിച്ച് മാനുഷി ഛില്ലറിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാഭാഗത്തിലാണ് മാനുഷിയെ പരിഗണിക്കുന്നത്. 2.0 യുടെ നിര്‍മാണ ജോലികളിലാണ് ഇപ്പോള്‍ ശങ്കര്‍. അത് കഴിയുന്നതോടെ ഇന്ത്യന്‍ 2 വിന്റെ നിര്‍മാണ ജോലികള്‍ ആരംഭിക്കും.
21 വയസുകാരിയായ മാനുഷി ഛില്ലര്‍ ഹരിയാന സ്വദേശിയാണ്. ശങ്കറിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ കമല്ഹാസനൊപ്പമാവും മാനുഷി വെള്ളിത്തിരിയിലേക്ക് എത്തുക. ഇന്ത്യന്റെ ആദ്യഭാഗത്തില്‍ മനീഷ കൊയ്രാളയായിരുന്നു നായിക.