നാന്‍ജിങ്:ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമി ഫൈനലിലെത്തി.ഇത് നാലാം തവണയാണ് സിന്ധു ലോകബാഡ്മിന്റണ്‍ സെമിയിലെത്തുന്നത്. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്.സ്കോര്‍: 21-17, 21-19.സെമിയില്‍ ജപ്പാന്റെ യെമാഗുച്ചിയാണ് എതിരാളി.
അതേസമയം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് സൈന നെഹ്വാളും സായി പ്രണീതും പുറത്തായി.ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന്റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്.സ്കോര്‍:6-21, 11-21. തുടര്‍ച്ചയായി എട്ടുതവണ ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ പരാജയം.2015,2017 വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ സൈന വെങ്കലം നേടിയിരുന്നു.
ജപ്പാന്റെ കെന്റോ മോമോട്ടോ നേരിട്ടുള്ള സെറ്റുകള്‍ക്ക് സായ് പ്രണീതിനെ വീഴ്ത്തിയത്.സ്കോര്‍: 21-12, 21-12. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാത്വിക് സായിരാജ്-അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായി.