നിരണം: ക്രിസ്തു ശിഷ്യൻ തോമാസ്ലീഹായുടെ പാദസ്പർശനമേറ്റ വി.ഭൂമിയായ നിരണത്ത് വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും അതിർ വരമ്പുകൾക്കപ്പുറം ലോക സമാധാനത്തിനായി അവർ ഒന്നിച്ച് കരങ്ങൾ കോർത്ത് പ്രാർത്ഥിച്ചു. ഇന്ത്യ ,നേപ്പാൾ,കൊളംബോ എന്നീ രാജ്യങ്ങളിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ 37 ഭദ്രാസനങ്ങളിൽ നിന്നും എത്തിയ ബ്രിഡ്ജ് ഓഫ് ഹോപ്പിന്റെ 180 പ്രതിനിധികൾ ആണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ മാതൃ ഇടവക കൂടിയായ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയിൽ ലോകസമാധാനത്തിനായി പ്രത്യേക സമൂഹപ്രാർത്ഥന നടത്തിയത്.

വികാരിയും ഡോറാ ട്രസ്റ്റ് ഡയറക്ടറുമായ ഫാദർ ഷിജു മാത്യൂ ബ്രിഡ്ജ് ഓഫ് ഹോപ്പ് ഡയറക്ടർ ഡീക്കൻ സച്ചിൻ പാക്കറേയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു.

വേൾഡ് പീസ് ചെയിൻ പ്രമോഷണൽ കൗൺസിൽ മുൻ സെക്രട്ടറി ജനറലും യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ലോക സമാധന സന്ദേശം നല്കി.ഡീക്കൻ ജയിംസ് ജോയി, നാഷണൽ ഫിനാൻസ് മാനേജർ വിപിൻ.ടി.വർഗ്ഗീസ്, എൻ.ജെ. സജീവ്, പോൾ വർഗ്ഗീസ് എന്നിവർ നേതൃത്വം നല്കി.