ലക്നൗ:ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ഉത്തര്‍ പ്രദേശില്‍
പാര്‍ട്ടി കെട്ടിപ്പടുക്കാനും തെരഞ്ഞെടുപ്പു പ്രചരണത്തിലുമാണ് ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി.
ലഖ്നൗവില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രാദേശിക നേതാക്കളുമായും പ്രവര്‍ത്തകരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് പ്രിയങ്ക നിലപാട് വ്യക്തമായത്. ആരോഗ്യപ്രശ്നങ്ങളാല്‍ സോണിയാ ഗാന്ധി തെരഞ്ഞെടുപ്പു രംഗത്തുനിന്നും മാറിനിന്നാല്‍ റായ് ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പ്രിയങ്ക തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.