ചെന്നെ:ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രജനീകാന്ത്.തെരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണക്കുന്നില്ല. തന്റെ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.നിയമസഭയാണ് തന്റെ ലക്ഷ്യമെന്നും സ്‌റ്റെല്‍ മന്നന്‍ പറഞ്ഞു.
രജനി മക്കള്‍ മണ്‍റത്തിന്റെയോ രജനി ഫാന്‍സ്‌ക്ലബ്ബിന്റെയോ കൊടികള്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നതിനായോ പ്രചാരണത്തിനായോ ഉപയോഗിക്കരുതെന്നും രജനീ കാന്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.