തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഐ.തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാനകൗണ്‍സില്‍ യോഗത്തിലാണ് നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. തിരുവനന്തപുരത്ത് സി ദിവാകരനാണ് മത്സരിക്കുക.മാവേലിക്കര- ചിറ്റയം ഗോപകുമാര്‍
തൃശ്ശൂര്‍- രാജാജി മാത്യു തോമസ്,വയനാട്- പിപി സുനീര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക.
നിലവില്‍ സി ദിവാകരന് നെടുമങ്ങാട് എംഎല്‍എയാണ്.ചിറ്റയം ഗോപകുമാര്‍ അടൂര്‍ എംഎല്‍എയും. സിപിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ് രാജാജി മാത്യു തോമസും പിപി സുനീറും.