തിരുവനന്തപുരം:വനിതാമതിലിന്റെ പേരില്‍ വായ്പ നിഷേധിക്കലും പിരിവും ഭീഷണിപ്പെടുത്തലും വ്യാപകമാണെന്നും ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക,ജോലി ഇല്ലാതാക്കുക,ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഭീഷണി നേരിടുന്നവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ പരിപാടിയല്ല വനിതാ മതില്.ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയാണ്.അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകേണ്ട യാതൊരു കാര്യവുമില്ല.
കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന് പറയാന്‍ പാടില്ലായിരുന്നു.കുട്ടികള്‍ക്കെതിരായ അതിക്രമമാണത്.ബാലാവകാശകമ്മീഷന് ചെയര്‍മാന്റെ രാഷ്ട്രീയം എല്ലാവര്ക്കും അറിയാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.