സുല്‍ത്താന്‍ ബത്തേരി:വയനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു.സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയിലാണ് സംഭവം.നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഇളവന്‍ നാസറിന്റെ ഭാര്യ അമല്‍ (36) പരിങ്ങാട്ടേല്‍ ബെന്നി (45) എന്നിവരാണ് മരിച്ചത്.അയല്‍വാസികളായ ഇരുവരുടേയും ശരീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്.വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച കാര്യം അറിയുന്നത്.
സ്‌ഫോടനത്തില്‍ ഇരുവരുടെയും ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്.അമലിന് മൂന്ന് മക്കളുണ്ട്. സംഭവ സമയം ഇവരുടെ ഭര്‍ത്താവ് നാസര്‍ വീടിന് 50 മീറ്റര്‍ അകലെയുള്ള പള്ളിയിലായിരുന്നു.മരിച്ച ബെന്നിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.ബത്തേരി പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.