കല്‍പ്പറ്റ:വയനാട് അമ്പലവയലില്‍ തമിഴ്‌നാടു സ്വദേശികളായ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.ജീവാനന്ദന്‍ എന്ന ഓട്ടോഡ്രൈവറാണ് മര്‍ദിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി.അക്രമിയോട് ഹാജരാകാന്‍ അമ്പലവയല്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭര്‍ത്താവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് യുവതിയെ ജീവാനന്ദന്‍ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമണം കണ്ട ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.എന്നാല്‍ സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നാണ് പോലീസ് പറഹയുന്നത്.
അക്രമം നടന്നതിനു പിന്നാലെ ദമ്പതികളേയും ജീവാനന്ദനെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചെന്നും എന്നാല്‍ പരാതി നല്‍കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നാണ് ആക്ഷേപം.അതേസമയം നടുറോഡില്‍ ഒരു സ്ത്രീയെ ഇത്രയും ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന വനിതാക്കമ്മീഷന്‍ ഇടപെട്ടു. അക്രമിയെ ഉടന്‍ കസ്‌ററ്ഡിയിലെടുക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.