തൃശൂര്‍:വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്പിക്കുമെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ മല്‍സരിക്കാനിരുന്ന തുഷാര്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ സ്വീകാര്യതയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ മല്‍സരിച്ചില്ലെങ്കില്‍ സീറ്റ് ബിജെപി തിരിച്ചെടുക്കാനും ആലോചിച്ചിരുന്നു. പൈലി വാത്യാട്ടായിരുന്നു വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
വയനാട്ടില്‍ മത്സരം താനും രാഹുലും തമ്മിലാണെന്നും ശക്തമായ പോരാട്ടം നടത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്.